Sunday, 20 September 2015

ചിലപെണ്ണനുഭാവങ്ങള്‍-(7)

                                                        കാത്തിരുന്ന ആള്‍

ഈശ്വരാ.
ഇതായിരുന്നോ ഞാന്‍ കാത്തിരുന്ന ആള്‍ 
ഒരു കൈത്താങ്ങ്‌ പോലെ
എന്തിനും കൂടെ
വീണുപോകുമെന്ന്ഉറപ്പായ അവസരത്തില്‍
ഈശ്വരന്‍റെ എന്നപോലെ
  നീണ്ടു വന്ന ആ കൈകള്‍
 അതായിരുന്നു അയാള്‍ 
ഒരു കുത്തൊഴുക്ക് പോലെ 
അതോ അരുവി പോലെയോ
അയാളിലേക്ക്
ഒഴുകി ഇറങ്ങുവാന്‍
 അടക്കിവെച്ച മുഴുവന്‍ 
അങ്ങോട്ടേക്ക് ചൊരിയുവാന്‍ 
ആ മാറില്‍ ചേര്‍ന്നു ആശ്വസിക്കുവാന്‍
 ഒക്കെ
ഇരുട്ടില്‍ ഒരു മിന്നുവെളിച്ചം പോലെ
വിശ്വസിക്കാവുന്ന ഒരാള്‍
ഈ പെണ്‍ശരിരത്തിനു അപ്പുറം ഒരു മനസ്സുണ്ട് 
എന്ന് മനസ്സിലാക്കിയ ആള്‍
അവള്‍ ഒരു മായാലോകത്തായിരുന്നു 
"കാല് വല്ലാതെ വേദനിക്കുന്നു"
"ഒരേ നില്പ്പല്ലേ? മസ്സില്‍ കയറിയതാവും"
അയാള്‍ തന്‍റെകാലു കൊണ്ട് അവളുടെ കാലുകള്‍ പതിയെ ഉഴിഞ്ഞു
 അവള്‍  സ്നേഹത്തിന്‍റെ
മാന്ത്രിക ലോകത്ത്
"നിന്നെ ഇങ്ങനെയല്ല ഉഴിയേണ്ടത്
ഒരു മുറിയില്‍ കയറ്റി
ബെഡ്ഡില്‍ കിടത്തി"
(ഈശ്വരാ അട്ട വന്നു?) 
മനസ്സിലെ വിഗ്രഹം???

മായാവിജയാ



4 comments:

  1. മനസ്സിന്റെ നൈർമ്മല്യത്തിനുമപ്പുറം പെണ്ണിന്റെ ശരീരത്തിൽ ചപല കാമനാ പൂരണ സാദ്ധ്യതകൾ തേടുന്ന പുരുഷന്റെ തനതു മുഖത്തെ നന്നായി കോറിയിട്ട ഹ്രസ്വ വാക്കുകൾ. നന്നായി രസിച്ചു.
    ഭാവുകങ്ങൾ മായാ.

    ReplyDelete
  2. മനസ്സിന്റെ നൈർമ്മല്യത്തിനുമപ്പുറം പെണ്ണിന്റെ ശരീരത്തിൽ ചപല കാമനാ പൂരണ സാദ്ധ്യതകൾ തേടുന്ന പുരുഷന്റെ തനതു മുഖത്തെ നന്നായി കോറിയിട്ട ഹ്രസ്വ വാക്കുകൾ. നന്നായി രസിച്ചു.
    ഭാവുകങ്ങൾ മായാ.

    ReplyDelete
  3. മനസ്സിന്റെ നൈർമ്മല്യത്തിനുമപ്പുറം പെണ്ണിന്റെ ശരീരത്തിൽ ചപല കാമനാ പൂരണ സാദ്ധ്യതകൾ തേടുന്ന പുരുഷന്റെ തനതു മുഖത്തെ നന്നായി കോറിയിട്ട ഹ്രസ്വ വാക്കുകൾ. നന്നായി രസിച്ചു.
    ഭാവുകങ്ങൾ മായാ.

    ReplyDelete
  4. പെണ്‍മനസിന്‍െറ ഭൂപടം വായിക്കാത്ത ആണ്‍ ഉടലുകള്‍ പരാജിതരാണ്.

    ReplyDelete