Wednesday, 16 November 2016

ആണ്‍ അനുഭവങ്ങള്‍...........2

ആണ്‍ അനുഭവങ്ങള്‍...........2

                                                   കൈ വിരലുകള്‍             

അയാള്‍ക്ക് വല്ലാത്ത ആഗ്രഹം തോന്നി ......
എന്ന് പറഞ്ഞാല്‍ അടക്കാനാവാത്ത ആഗ്രഹം ..........
അയാളുടെ പരവേശം കണ്ടു ആരോ കുറച്ചു വെള്ളം കൊണ്ട് വന്നു കൊടുത്തു .അയാള്‍ അത്  മുഴുവന്‍ കുടിച്ചു......
പാവം....    ആരുടെയൊക്കെയോ    സഹതാപ കണ്ണുകള്‍ അയാളുടെ നേര്‍ക്ക്‌ ..
പക്ഷെ അയാളുടെ നോട്ടം അവളുടെ കൈവിരലുകളുടെ നേര്‍ക്കായിരുന്നു.
പണ്ട് വൃത്തിയായി, പറ്റെ വെട്ടിയ നഖങ്ങള്‍............
ചെറിയ കുറുകിയ  വിരലുകള്‍......... 
നഖചായം തേച്ചു  കണ്ടിട്ടില്ല............
 ചിലപ്പോള്‍ മൈലാഞ്ചി ചുവപ്പ് കാണാമായിരുന്നു.............
ഇപ്പോഴും അങ്ങനെ തന്നെആയിരിക്കുമോ.......
അതൊക്കെ അറിയുവാന്‍ അയാള്‍ അദമ്യമായി ആഗ്രഹിച്ചു.......... 
മുന്‍പെന്ന പോലെ അയാള്‍ക്ക് സമൂഹത്തെ ഭയമായിരുന്നു...........
ആള്‍ക്കൂട്ടത്തിനിടയിലൂടെചെന്ന് വെള്ളവിരി പൊക്കി നോക്കുവാന്‍ ........
                                                                                            മായാവിജയാ

Tuesday, 15 November 2016

ആണ്‍ അനുഭവങ്ങള്‍...........1

   അവളുടെ നോട്ടം 

ആ നോട്ടത്തില്‍ മുന്‍പുണ്ടായിരുന്ന നിസ്സഹായത ഇല്ല..........
തീ ഷ്ണതക്കു കുറവില്ല.....
 വല്ലാത്ത കണ്ണുകള്‍.............
ഈ കണ്ണുകളുടെ ഭംഗി എന്തെ താന്‍ കാണാതെ പോയി ?
ചെറിയ രീതിയില്‍ ചെമ്പിച്ചവ.......
ആഴങ്ങളിലേക്ക് കൊത്തി വലിക്കുന്നു.................
ഹോ ഇവയില്‍ നോക്കി തന്നെ എത്രനേരം കഴിക്കാമായിരുന്നു?
കണ്മഷി എഴുതുന്ന സ്വഭാവത്തിന് മാത്രം മാറ്റമില്ല ..
നേരിയ കറുപ്പ് പടര്‍ന്ന കണ്‍ തടം ......
ഇമകളും വെട്ടി വെട്ടി നില്‍ക്കുന്നു  .............
യക്ഷി കണ്ണുകള്‍ തന്നെ...........
"നിന്‍റെ കണ്ണുകള്‍ക്ക്‌ എന്ത് ഭംഗിയാണ്?"
"ഇപ്പോഴാണോ കാണുന്നത്?"
അവള്‍ തിരിച്ചു ചോദിച്ചു........
ശരിയാണ് കാണേണ്ടത് കാണേണ്ട സമയത്ത് താന്‍ കണ്ടില്ല.
അന്ന്കടപ്പാടുകളുടെ ചങ്ങലകുരുക്കില്‍ ആയിരുന്നു ...
പ്രിയ സഖി ,എങ്കിലും നീ എനിക്കായി ഈ കണ്ണുകള്‍ കെടാതെ സുക്ഷിച്ചുവല്ലോ?ഒരു പാടു നന്ദി .

                                                                                                                             മായാവിജയാ

Monday, 4 April 2016

ചില ആണ്‍ അനുഭവങ്ങള്‍..

ചില ആണ്‍ അനുഭവങ്ങള്‍..

                                                         ആണിന്‍റെ    ലോകം..ഇരപിടിയന്മാരുടെ  ലോകം ......അല്ല ....അല്ലെ അല്ല...അവര്‍ കേവലം  ന്യുന  പക്ഷം  മാത്രം..  അവരിലുമുണ്ട് പാര്‍ശ്വ വല്ക്കരിക്കപെട്ടവര്‍....അഭിമാനത്തിന്‍റെ തടവറയില്‍ ജീവിതം ഹോമിച്ചവര്‍............ഒന്ന്  ഉറക്കെ കരയാന്‍ പോലുമാവാത്തവര്‍.............സങ്കടം കടലായി ഉള്ളില്‍ ഒതുക്കുന്നവര്...........നിരാലംബര്‍....നിസ്സഹായര്‍ ...........അവരുടെ കഥകള്‍അവ ഞാന്‍ പങ്കു വെയ്ക്കട്ടെ...........

                                     

Thursday, 17 March 2016

ചില പെണ്നനുഭവങ്ങള്‍-10
ഒരു മയില്‍ പീലി
നിനക്കായി ഞാന്‍ .....
ഒരു മയില്‍ പീലി കരുതി വെച്ചിട്ടുണ്ട്...
ചായകപ്പില്‍ ചുറ്റിയ അവളുടെ ചെറിയ വിരലുകള്‍ തഴുകി കൊണ്ട്
അയാള്‍ മെല്ലെ പറഞ്ഞു.....
അവളുടെ മനസ്സില്‍ പുസ്തകതാള്കള്‍ക്കിടയില്‍ ..
പെറ്റ് പേരുകുവാന്‍ വെച്ചിരുന്ന ..മായി പീലി തുണ്ടുകള്‍...
പറന്നു കളിച്ചു...  അവളും അതില്‍ ഒന്നായി..
പ്രണയത്തിന്റെ  ആകാശം അയാളുടെ കണ്ണുകളില്‍....
അവളുടെ മിഴികള്‍ കൂമ്പി  പോയി...
അതുകൊണ്ട്..
.അടുത്ത ആഴ്ച നിന്റെ കലണ്ടറിലെ.....
രണ്ടു ദിവസങ്ങള്‍ അങ്ങ് വെട്ടി കളയണം...
നാം  ഒരുമിച്ചു...
കാമത്തിന്റെ കാര്‍മേഘങ്ങള്‍....
ആ കണ്ണുകളില്‍..
അയാളിലെ "അട്ട."..
ചുരുള്‍ നിവരുന്നത്‌ ഒരുഭീതിയോടെ അവള്‍ കണ്ടു...
മായാവിജയാ