Saturday, 12 December 2015

യക്ഷിയും പ്രവാസിയും (4)

യക്ഷിയും പ്രവാസിയും (4)

 യക്ഷി സങ്കടത്തില്‍ ആയിരുന്നു.......
എന്റെ ദുരിതങ്ങള്‍ എന്നോടു  കൂടി പോലും തീരില്ല....
അവള്‍   കരഞ്ഞു തുടങ്ങി.........
അയാള്‍ കൌതകത്തോടെ അവളെ നോക്കി.....
നീ കരയുന്നു?
പാടില്ല .....
നീ കരയാനേ....പാടില്ല....
നീ  ചിരിക്കണം...
എത്രയോ ജന്മങ്ങള്‍.....
കരഞ്ഞു  തീര്‍ത്തവളാണു  പെണ്ണേ നീ....
ഇനിയും നീ ചിരിക്കണം...
കരയേണ്ട സമയം ചിരിക്കണം....
അയാള്‍ അവളെ ഇക്കിളി കൂട്ടി......
അവള്‍ ചിരിച്ചു....
അവളുടെ കണ്ണീര്‍ വീണ .....

അയാളുടെ മാറില്‍ മുഖം ഉരുട്ടി ഉരുട്ടി ചിരിച്ചു....
തൊട്ടാല്‍ ഇക്കിളി ആവുന്ന  എന്‍റെ പെണ്ണേ....
നിന്നെ ഞാന്‍......
അവളുടെ ചെവിയില്‍ അയാള്‍ പതുക്കെ പറഞ്ഞു.....
ഈ സങ്കടങ്ങള്‍ ഉള്ളത് കൊണ്ടല്ലേ യക്ഷിപെണ്ണേ......
 
നിന്നെ എനിക്ക് കിട്ടിയത്...
അതുകൊണ്ട് നിന്റെ സങ്കടങ്ങള്‍ എനിക്ക് ഇഷ്ടമാണ്...
അവള്‍ ഇക്കിളി പുണ്ട് ആ മാറില്‍ മുഖം പൂഴ്ത്തി....
കുഞ്ഞികാറ്റ്പിന്നെയും മുഖം വീര്‍പ്പിച്ചു പിണങ്ങിപോയി

കാരണം അവന്റെ പഴുതുകള്‍   അവര്‍ അടച്ചു കളഞ്ഞു

മായാവിജയാ

യക്ഷിയും പ്രവാസിയും(3)

യക്ഷിയും പ്രവാസിയും(3)

അവര്‍ ...മറ്റൊരു ലോകത്തായിരുന്നുഅവള്‍ പറഞ്ഞു
ഞാന്‍ എത്ര പേരോടു ചുണ്ണാമ്പു ചോദിച്ചു?
എത്ര പേര്‍ക്ക് കൊടുത്തു?
കിട്ടിയവര്‍  എല്ലാം സന്തോഷത്തോടെ വാങ്ങി, പോയി
ആരും ഈയുള്ളവളുടെ തേങ്ങലുകള്‍ കേട്ടില്ല
അയാള്‍ അവളുടെ ചെറിയ കൈകള്‍ പതുക്കെ തലോടി
ഞാനും  അങ്ങനെ തന്നെ
ഞാന്‍ താണ്ടിയ വഴികള്‍
ഞാന്‍ താങ്ങിയ ചുമടുകള്‍ ആരും കാണുന്നേയില്ല
വല്ലാതെ മടുത്തു
അവള്‍ മെല്ലെ ആ കൈകള്‍ നെഞ്ചോടു ചേര്‍ത്തു
.അയാള്‍ പറഞ്ഞു......
വല്ലാതെ മടുത്തു പെണ്ണേ, എനിക്ക്.....
 
ഞാന്‍ താണ്ടിയ  വഴികള്‍
ഞാന്‍ അനുഭവിച്ച വിഷമങ്ങള്‍.....
ഒന്നും ആരും അറിഞ്ഞില്ല...
എല്ലാം ഞാന്‍ എന്നിലേക്ക്‌ ഒതുക്കി.....
എന്നിട്ട് ഞാന്‍  അതിനു ചുറ്റും ഒരു വലിയ മറ ഉണ്ടാക്കി...
അല്ല ഒരു കോട്ടതന്നെ കെട്ടി...
അറിയണ്ട ആരും എന്നെ എന്ന് കരുതി...
പക്ഷെ നീ ....
നീ ...
അവയെല്ലാം തകര്‍ത്തുകളഞ്ഞു...
എങ്ങനെ?
ഞാന്‍  നുഴഞ്ഞു കയറുകയായിരുന്നു...
അവള്‍ ചിരിച്ചു...
ദാ ഇങ്ങനെ.....
കൊള്ളാം... 
 ഇടയില്‍ പഴുതില്ലാതെ

 കുഞ്ഞികാറ്റ് പിന്നെയും പിണങ്ങി പോയി....

മായാവിജയാ

യക്ഷിയും പ്രവാസിയും(2)

യക്ഷിയും പ്രവാസിയും(2)

യക്ഷിപെണ്ണ്‍ ....
അയാളുടെ  കാല്‍ച്ചുവട്ടില്‍ ഇരുന്നു....
അവള്‍ പതുക്കെ അയാളുടെ...
 
കാല് തടവി കൊടുത്തു....
ആ സുഖത്തില്‍ ....
അയാള്‍ പറയുവാന്‍ തുടങ്ങി.....
പ്രവാസി ആയ കഥകള്‍...
അയാളുടെ വിയര്‍പ്പിന്‍റെ....
ഉപ്പുരസമുള്ള കഥകള്‍...
അപ്പോള്‍....
ആ ഏസിയില്‍ പോലും അയാള്‍ വിയര്‍ത്തു....
അവള്‍ ആ വിയര്‍പ്പ് ഒപ്പി... എടുത്തു...
അയാളുടെ കണ്ണുകളിലെ...
ആ നിസ്സഹായത...
അതിന്‍റെ ആഴങ്ങള്‍ ....
ഒക്കെയും ആ യക്ഷിപെണ്ണ്‍ ......
മനസ്സിലേക്ക് ആവാഹിച്ചു...............
അയാളെയും.............
 
ആ മനസ്സിന്റെ വിങ്ങലുകള്‍...
അവള്  വലിച്ചെടുത്തു....
സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത്  പോലെ....
അയാള്‍ ലാഘവത്തോടെ ..
അവളെ നോക്കി...
മന്സ്സിലെഭാരം എങ്ങോ പോയിരിക്കുന്നു...
ഇവള്‍ ആര്...
സത്യമോ മിഥ്യയോ?
അവള്‍ പറഞ്ഞു ..
ഒന്നും പറയണ്ട ...
എല്ലാം ഞാന്‍ ..അറിയുന്നു
ആ ഹൃദയമിടിപ്പിന്റെ  താളം പോലും......
ഞാന്‍ അറിയുന്നു.
അയാള്‍ അത്ഭുതത്തോടെ ..
അതിലേറെ അവേശത്തോടെ..അവളെ ചേര്‍ത്തച്ചു ..
അവരുടെ ഇടയില്‍ പഴുതില്ലാതെ കുഞ്ഞികാറ്റ് പിണങ്ങി പോയി    
മായാവിജയാ

യക്ഷിയും പ്രവാസിയും

യക്ഷിയും പ്രവാസിയും(1)

അവര്‍ കണ്ട് മുട്ടി...
എപ്പോള്‍ കണ്ടു മുട്ടി?..
എന്തിനു കണ്ടുമുട്ടി?..
ഒന്നും അവര്‍ക്ക് ഇരുവര്‍ക്കും അറിയില്ല........
യക്ഷിയുടെ പനങ്കുലമുടിയും ................
ചോര ചുണ്ടുകളും അവള്‍ക്കില്ലായിരുന്നു
കാലം അതൊക്കെ അവളില്‍ നിന്ന് കവര്‍ന്നു എടുത്തിരുന്നു
ആ കണ്ണുകള്‍ ..........
അത് മാത്രം കാലം തിരിച്ചു നല്‍കി..............
.അയാളാവട്ടെ ജീവിതസാഹചര്യങ്ങള്‍........
 കൂടുതല്‍ പ്രായം അടിച്ചേല്‍പ്പിച്ച ഒരു പ്രവാസി.................
അയാള്‍ പറഞ്ഞു.......
ഞാന്‍ നിന്നെ അന്വേഷിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു
നമ്മള്‍ കണ്ടുമുട്ടെണ്ടവര്‍ തന്നെയാണ്
അതെ യുഗാന്തരങ്ങളായി നാം പരസ്പരം അന്വേഷിക്കുന്നവരാണ്

  മായാവിജയാ