Sunday, 20 September 2015



ഒരു പുസ്തക വിചാരം


        എന്‍റെ  ജാതക കഥകള്‍ എന്ന  പുസ്തകം  പ്രശാന്ത് ബാലചന്ദ്രന്‍റെ ആദ്യ സംരംഭമാണ് . ഈപുസ്തകതില് അദ്ദേഹത്തിന്റെ എട്ടു  കഥകള്‍ ഉള്പെട്ടിട്ടുണ്ട്. വളരെ ഒതുക്കമുള്ള ഭാഷ. ആഖ്യാന ശൈലിയില്‍ വരുന്ന മാറ്റം അവസാന കഥയെത്തുമ്പോള്‍ നല്ല രിതിയിലേക്ക് വരുന്നു. ജാതക കഥകള്‍ ആയതു കൊണ്ടാവാം ഞാന്‍ എന്ന ഭാവത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു,എങ്കിലും പിടിച്ചിരുത്തുന്ന ഒരു തലം ഈ കഥകള്‍ക്കുണ്ട്
         ഒരാള്‍ തന്റെ സ്വത്വത്തില്‍ നിന്നുള്ള അന്വെഷണത്തിലൂടെ മുന്നോട്ടു പോവുക എന്നത് വളരെ ശ്രമകരമാണ്. കഥ  എഴുതുമ്പോള്‍ വായനക്കാരെ കൂടി ആ അന്വേഷണത്തില്‍ പങ്കളികളാക്കി മുന്നോട്ടു കൊണ്ട് പോവുക എന്നുള്ള ഭാരിച്ച ഉത്തര്വാദിത്വം അയാള്‍ക്കുണ്ട് ഈ കഥാകാരന്‍റെ ഓരോ കഥകളിലൂടെ കടന്നു വന്നു എട്ടാമത്തെ കഥയില്‍ എത്തുമ്പോള്‍ അത് പൂര്‍ണമാകുന്നു  ഒന്ന്നോന്നായി വിടരുന്ന ഒരു പൂങ്കുല പോലെ,  മുഴുവനുകുംപോള്‍ അതിന്റെ സൌരഭ്യം ഒന്നായി നല്‍കുവാന്‍ ഈ പുസ്തകത്തിന്‌ കഴിയുന്നുണ്ട്.
             ഇതിലെ ശ്രാദ്ധം എന്ന കഥയില്‍ പുറത്തേക്കു മാത്രം തുറക്കുന്ന വാതിലിലുടെ കടന്നു പോവുന്നു എന്ന ആ പ്രയോഗം വളരെ സന്ദര്ഭികമാണ്. അച്ഛന്റെ ശ്രാദ്ധത്തിലെ മകന്റെ ഓര്‍മകള്‍, അല്ല വിഭ്രമം ,ഒരു കൊരിതരിപ്പോടെയെ വയിക്കാനാവൂ. പിതമാഹനിലാവട്ടെ ചെറുമകനെ റബ്ബര്‍ മരങ്ങളുടെ വേരുകളില്‍ തട്ടി വിഴാതെ കൈ പിടിച്ചു നടത്തുന്ന നടത്തുന്ന മുത്തച്ഛന്‍ ;ഇന്ന് നാം ചുറ്റും കാണുന്ന അനാഥ വാര്‍ധക്യങ്ങള്‍ക്ക് ഇടയില്‍ ഒരു ദീപ്തമായ ഓര്‍മയാവുന്നു. സേവ് ദി പ്ലാനെറ്റ് ഏര്‍ത്ത് ആവട്ടെ ഒരു  ജൈവ കഥ ആവുന്നു മണ്ണിന്റെ പച്ചപ്പിലേക്ക്, നനുത്ത മഴയുടെ കുളിരിലേക്കു  ആഴ്നിറങ്ങുന്ന അനുഭവം
                ഓരോ കഥയും ഓരോ രിതിയില്‍ വ്യത്യസ്തമാവുന്നുണ്ട്എന്നാല്‍ ഒരേ മലയിലെ മുത്തുകള്‍ പോലെ ഒരു സ്വത്വ ഭാവം ഇവയെ കോര്‍ത്തുനിര്‍ത്തുന്നു താന്‍ ചവുട്ടി നില്‍ക്കുന്ന മണ്ണിലൂടെ, താന്‍ നടന്നു തിര്‍ത്ത വഴികളിലുടെ  മുന്നോട്ടു പോവാനൂള്ള കഥാകാരന്റെ ധീരമായ ശ്രമം അഭിനന്ദനിയം തന്നെ ആദ്യ കഥയായ എന്റെ ജാതകകഥകള്‍ തുടങ്ങി അവസാന  കഥയായ ശ്രാദ്ധം എത്തുമ്പോള്‍  വായനക്കാരനും കഥാകാരന് ഒപ്പം നടന്നു തീര്‍ക്കുന്നു ഒരു ഒഴുക്കില്‍ വായിച്ചു പോകാവുന്ന ഈ പുസ്തകം വായനക്കാരുടെ മുന്‍പില്‍ സമര്‍പ്പിക്കട്ടെ               http://www.indulekha.com/ente-jaathaka-kathakal-stories-prasanth-balachandran

2 comments:

  1. വായനയിലേക്ക് തുറക്കുന്നൊരു വാതിലാണ് ഈ കുറിപ്പ്...

    ReplyDelete
  2. വായനയിലേക്ക് തുറക്കുന്നൊരു വാതിലാണ് ഈ കുറിപ്പ്...

    ReplyDelete