Wednesday, 16 November 2016

ആണ്‍ അനുഭവങ്ങള്‍...........2

ആണ്‍ അനുഭവങ്ങള്‍...........2

                                                   കൈ വിരലുകള്‍             

അയാള്‍ക്ക് വല്ലാത്ത ആഗ്രഹം തോന്നി ......
എന്ന് പറഞ്ഞാല്‍ അടക്കാനാവാത്ത ആഗ്രഹം ..........
അയാളുടെ പരവേശം കണ്ടു ആരോ കുറച്ചു വെള്ളം കൊണ്ട് വന്നു കൊടുത്തു .അയാള്‍ അത്  മുഴുവന്‍ കുടിച്ചു......
പാവം....    ആരുടെയൊക്കെയോ    സഹതാപ കണ്ണുകള്‍ അയാളുടെ നേര്‍ക്ക്‌ ..
പക്ഷെ അയാളുടെ നോട്ടം അവളുടെ കൈവിരലുകളുടെ നേര്‍ക്കായിരുന്നു.
പണ്ട് വൃത്തിയായി, പറ്റെ വെട്ടിയ നഖങ്ങള്‍............
ചെറിയ കുറുകിയ  വിരലുകള്‍......... 
നഖചായം തേച്ചു  കണ്ടിട്ടില്ല............
 ചിലപ്പോള്‍ മൈലാഞ്ചി ചുവപ്പ് കാണാമായിരുന്നു.............
ഇപ്പോഴും അങ്ങനെ തന്നെആയിരിക്കുമോ.......
അതൊക്കെ അറിയുവാന്‍ അയാള്‍ അദമ്യമായി ആഗ്രഹിച്ചു.......... 
മുന്‍പെന്ന പോലെ അയാള്‍ക്ക് സമൂഹത്തെ ഭയമായിരുന്നു...........
ആള്‍ക്കൂട്ടത്തിനിടയിലൂടെചെന്ന് വെള്ളവിരി പൊക്കി നോക്കുവാന്‍ ........
                                                                                            മായാവിജയാ

1 comment:

  1. അവളുടെ കൈവിരലുകളേക്കാൾ മനോഹരം പാദങ്ങളായിരുന്നു
    സൗന്ദര്യം വീണ്ടും ആസ്വദിക്കുക
    എന്നതിനേക്കാൾ ഉപരി
    മാപ്പു പറച്ചിലിന്റെ......

    ReplyDelete