ചില പെണ്ണനുഭവങ്ങള്‍-8
മഴ അങ്ങനെ പെയ്തു കൊണ്ടേയിരുന്നു .....
അവളുടെ ജിവിതത്തിലെ കുഴപ്പങ്ങള്‍ പോലെ ...
നിര്‍ത്താതെ ചിലക്കുന്ന കൂട്ടുകാരിയെപൊലെ....
ഇന്ന് ഉണ്ടാവുമോ ആവോ?
അവളുടെ മനസ്സില്‍ ആ മുഖം ഓടി എത്തി....
വല്ലപ്പോഴും കാണുമ്പൊള്‍ തന്നെ എന്തോ ഒരു ആശ്വാസം...
ആ മിഴികളില്‍ കാണുന്ന വികാരം ....
പ്രേമമല്ല......
മറ്റെന്തോ?
കരുണയോ...
അനുകമ്പയോ..എന്തോ..
( അല്ലെങ്കില്‍ തന്നെ..വിലപിടിച്ച കാറില്‍ പാഞ്ഞു പോകുന്ന ഇവര്‍ക്കൊക്കെ ഇത്തരം വികാരങ്ങള്‍ ഉണ്ടോ?ആവോ?)
പക്ഷെ ,ആ നോട്ടം?
(ചതിയന്മാരാണ് ഇവറ്റകള്‍ ; കൂട്ടുകാരി ചെവിയില്‍ പറഞ്ഞു)
(മുതലാളി ചതിച്ചു;
ഒടുവില്‍ കുളത്തില്‍ പൊന്തിയ ചിറ്റയുടെ മുഖം അവളുടെ ഉറക്കം കെടുത്താറുണ്ട്)
"അതിനു ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല
കാണുമ്പൊള്‍ ഒരു നോട്ടം....
അത്രേയുള്ളൂ"
അവള്‍പറഞ്ഞു
പക്ഷെ അപ്പോള്‍ തനിക്കുണ്ടാകുന്ന ഒരു ആശ്വാസം...
എന്റെ കൃഷ്ണ...
ശ്രീകോവില്‍ തുറന്നു കാണുന്ന പോലെ..
അല്ലെങ്കില്‍ തന്നെ;തന്നെ പോലെയുള്ള ഒരാളെ ഒന്ന് നോക്കുന്നുണ്ടല്ലോ
അത് മതി:പക്ഷെ
ഇന്ന് കണ്ടില്ല ...
മഴയില്‍ നനഞ്ഞ കോട്ടന്‍ സാരി പൊക്കി പിടിച്ചു അവള്‍ മെല്ലെ നടന്നു...
മഴ അവളെ തലോടി ആശ്വസിപ്പിച്ചു..
വരും ഉറപ്പായും...
അടുത്തു വന്നു നിന്ന വണ്ടി കണ്ടതേയില്ല
അങ്ങ് കയറുകയായിരുന്നു...
"വല്ലാതെ മഴ നനഞ്ഞല്ലോ"...
അയാള്‍ വെള്ളത്തുള്ളികള്‍ മെല്ലെ തുടച്ചു കളഞ്ഞു
ഈശ്വരാ...ഇതു സ്വപ്നമാണോ...
അവള്‍ക്ക് അറിയില്ലായിരുന്നു..
"ഈ കണ്ണുകള്‍..
വല്ലാത്ത കാന്ത ശക്തി തന്നെ.."
അയാള്‍ മെല്ലെ മുഖം അടുപ്പിച്ചു..
നനവാര്‍ന്ന.....
ആ കണ്ണുകളില്‍...
നനവാര്‍ന്ന.....
ആ കവിളില്‍..
.അമര്‍ത്തി ചുംബിച്ചു...
അപ്പോഴേക്കും വീടെത്തി
അവള്‍ അപ്പോഴുംഒരു മായാലോകത്തായിരുന്നു...
മതി ...
ഇതുമതി....
ഇത് മാത്രംമതി....
ഇത്ര മാത്രം മതി .....
ഈപാവത്തിന്............
അവള്‍ മഴയോട്പറഞ്ഞു.......
നിറഞ്ഞ ഹൃദയത്തോടെ.....
മായാവിജയാ
.
നാണത്താല്‍ കൂമ്പിയ മിഴികള്‍....
ReplyDeleteമഴയില്‍ കുതിര്‍ന്ന മുടി....
വിയര്‍പ്പിന്‍െറ ഉപ്പ് കടല്‍
കവിയുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കുന്ന മണ്ണ്...
പ്രണയാദ്ര ദേവി...
നട്ടുച്ചയുടെ മേല്‍വിലാസം തേടുന്നവന് ഇത്രയും പുണ്യമാണ്
വായിച്ചു... ഇഷ്ടപ്പെട്ടു.....
ReplyDelete