Saturday, 12 December 2015

ചില പെണ്ണനുഭവങ്ങള്‍-9

അയാളും  അവളും

അയാള്‍ അവളെ സാവധാനം  തന്നിലേക്ക് ചേര്‍ത്തു പിടിച്ചു..............
അവള്‍ ഒരു പക്ഷി കുഞ്ഞിനെ പോലെ......
 ആ മാറില്‍   ചേര്‍ന്നിരുന്നു.........
അത് ഒരു സമാഗമമാണോ?
പുന:സമാഗമമാണോ?
അവര്‍ക്ക് ഇരുവര്‍ക്കും അറിയില്ലായിരുന്നു...
നീണ്ടകാല്‍നുറ്റാണ്ട്   അവരുടെ ഇടയിലൂടെ .....
ഒഴുകി പോയിരുന്നു...
അവിടെ വാക്കുകള്‍  അപ്രസക്തമായിരുന്നു. ...
അയാള്‍ വളരെ സാവധാനം.....
 അവളുടെ തലയില്‍ തടവി കൊണ്ടിരുന്നു.....
ഇടക്ക് കൈവിരലുകള്‍ പരസ്പരം കോര്‍ത്തു ....
അവര്‍ ആ വിരലുകള്‍ വിടുവിച്ചതേ ഇല്ല....
ബലമായി, ഒരു ഗാഢ ആലിംഗനത്തില്‍ എന്ന പോലെ... 
വിരലുകള്‍ കോര്‍ത്തു വെച്ചിരുന്നു...
സമയം കൊഴിഞ്ഞു പോവുകയായിരുന്നു...
അയാള്‍  അവളെ മെല്ലെ മെല്ലെ മടിയിലേക്ക്‌.....
ചായ്ച്ചു കിടത്തി...
അവളുടെ മുടിയിലും നെറ്റിയിലും ചുണ്ടിലും....
താടിയിലും ..എല്ലാം .
വിരലോടിച്ചു കൊണ്ടേ ഇരുന്നു..
അവളാകട്ടെ   അയാളുടെ മറുകില്‍ പതിയെ തടവി..... 
കണ്ണുകളില്‍ നോക്കി ....
അങ്ങനെ കിടന്നു...
അയാളുടെ മനസ്സു അവള്‍ വായിച്ചു...
ആശിച്ച കളിപ്പാട്ടം,മറന്നു വെച്ചതു തിരികെ   കിട്ടിയ.....
ഒരു മുതിര്‍ന്ന കുട്ടി...
അല്ലെ?.....
അല്ല.....
 ആശിച്ച കളിപ്പാട്ടം വൈകി കിട്ടിയ കുട്ടി...
അയാള്‍  തിരുത്തി.....
നിനക്കോ?....
എനിക്കറിയില്ല ....ഞാന്‍ ഇതു ലോകത്താണ് എന്ന്
ഇങ്ങനെ പോവുന്നു ... 
അപ്പുപ്പന്‍ താടി പോലെ....
ഏതോ തീരങ്ങളില്‍ തട്ടി അകന്നു
ഒരു കായലില്‍ അങ്ങനെ  ഒഴുകി നടന്ന  തോണി ...
തോണിക്കാരന്‍റെ കൈയ്യില്‍ ...
ഒട്ടും പ്രതീക്ഷിക്കാതെ...
എത്തിയത് പോലെ....
അവര്‍ ഇരുവരും ...
കണ്ണില്‍ കണ്ണില്‍ നോക്കി..
കൈ വിരലുകള്‍ കോര്‍ത്തു...
.അവരുടെ മാത്രം ലോകത്ത്...
                                                                                                                മായാവിജയാ

No comments:

Post a Comment