Saturday, 15 August 2015

ചില  പെണ്ണനുഭവങ്ങള്‍(2)

ഒരു വീഴ്ച

"സത്യത്തില്‍   നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയ സമയത്തൊക്കെ ....."
അയാള്‍ നിര്‍ത്തി
അവള്‍ യാതൊരു ആകാംഷയും കാണിച്ചില്ല
ശ്രദ്ധയോട് കപ്പലണ്ടി തൊലി കളഞ്ഞു തിന്നു കൊണ്ടിരുന്നു
" ഇത് തന്നെയാണ് പറഞ്ഞത്;
നീ എന്നെ പരിഗണിച്ചേയില്ല.
 നിറം മങ്ങിയ ,വിലകുറഞ്ഞ കോട്ടന്‍ സാരിയും
 ചേരാത്ത ബ്ലൌസും
എന്നു വേണ്ട; 
നന്നായി പൌഡര്‍ പോലും ഇട്ടിരുന്നില്ല"
അയാള്‍ അമര്‍ഷത്തോടെ പറഞ്ഞു
"പൌഡര്‍ഇട്ടിരുന്നേയില്ല "
അവള്‍ പ്രതികരിച്ചു
 "കൂടാതെ എന്നെ ഇഷ്ടപെടതിരിക്കുവാന്‍ എന്തെല്ലാമോ ഞാന്‍ ചെയ്തു"
അവള്‍ വീണ്ടും കപ്പലണ്ടി തൊലി കളയുവാന്‍ തുടങ്ങി
 "എന്തിനുഎന്തിനു വേണ്ടിയായിരുന്നു അതൊക്കെ?"
"അതോ?"
"ഞാന്‍ മുയലും താങ്കള്‍ അമ്പിളി അമ്മാവനും ആയിരുന്നു
ഈ വലിയ ഭുമിയിലെ ഒരു കുഞ്ഞു മുയല്‍"
 "പിന്ന യും എന്തൊക്കെയോ നീകാട്ടികൂട്ടിയിരുന്നു"
"ഞാന്‍, എന്‍റെ എന്‍റെ രോമം നിറഞ്ഞ കാലുകള്‍  മിക്കപ്പോഴും കാണത്തക്കവിധം......"
ചെറു ചിരിയോടെ അവള്‍ പറഞ്ഞു 
"അത് താങ്കളില്‍ വെറുപ്പ് ഉളവാക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു"
"ഓ ശരിയാണ്, ഞാന്‍ ഓര്‍ക്കുന്നു "
അയാള്‍   ആവേശത്തോടെ  പറഞ്ഞു.
"ഷീബാരാഞ്ജിയുടെ രോമം നിറഞ്ഞ കാലുകള്‍ ..
അതില്‍ സോളമന്‍ ചക്രവര്‍ത്തി..വീണുപോയില്ലേ..." 

                                                                                                                       മായാവിജയാ

1 comment:

  1. ആദ്യ സമാഗമത്തിന്‍െറ ഓര്‍മ്മകള്‍ മായതിരി ക്കുന്ന വേളകള്‍...

    ReplyDelete