ചില പെണ്ണനുഭവങ്ങള്‍(4)
മറ്റൊരാള്‍
"എനിക്ക് വളരെ അത്യാവശ്യമായി ഒന്ന് കാണണം"
കാര്യം ചോദിച്ചില്ല കാര്യമില്ലാതെ അത്യാവശ്യമായി കാണണം എന്ന്പറയില്ലല്ലോ
ചായ കപ്പ് തിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു
"അവള്‍ എന്റെ അടുക്കല്‍ നിന്ന് മാറുന്നില്ല"
"ആര്?"
"ആ പുതിയ ഗസ്റ്റ് ടീച്ചര"
" കാറോടിക്കുമ്പോള്‍ തൊട്ടു അടുത്ത സീറ്റില്‍
തീന്മേശയില്‍
എന്നുവേണ്ട എല്ലായിടത്തും
എന്തിനു കിടപ്പറയില്‍ പോലും"
"അപ്പോള്‍ പ്രേമം അസ്ഥിയില്‍ പിടിച്ചു : അല്ലെ?"
" no, no, അതും ഈ പ്രായത്തില്‍"
അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി
" അവളെ എങ്ങനെയെങ്കിലും ഓടിച്ചു തരുമോ?
എനിക്ക് ഒരു സ്വസ്ഥതയും ഇല്ല"
" ഉം നോക്കട്ടെ
ആളെങ്ങനെ? സുന്ദരിയാണോ?"
" ഒരു സാധാരണ പെണ്ണ്"
" അതെയോ?"
"പിന്നെ "
" പിന്നെ ?"
"പാടും"
" പിന്നെ എന്തെങ്കിലും?കണ്ണ് ?"
" ഞെക്കു വിളക്കുള്ള കണ്ണുകള്‍ അല്ലെ? "
"അതെ:എങ്ങനെ അറിഞ്ഞു?"
എനിക്ക് നിന്നെ അറിയാം
(നിന്റെ സങ്കല്‍പ്പങ്ങളെയും നിനക്ക് വന്നു ചെര്‍ന്നവയെയും)
" നൊക്കൂ,ഇനിയും ഇങ്ങനെ അവള്‍ വരുമ്പോള്‍
നീ പ്രിയപ്പെട്ട മറ്റെരെയെങ്കിലും
ആ സ്ഥാനത്തു കാണുക,ഒരു പരകായ പ്രവേശം"
രണ്ടു ദിവസം കഴിഞ്ഞു
ഒരു ഫോണ്‍
" എന്തായി അവള്‍ പോയോ?"
" പോയി, ആ സ്ഥാനത്ത് ഞാന്‍ മറ്റൊരാളെ "
"നല്ലകാര്യം"
അവള്‍ വാചാലയായി
"നിനക്കായി ഒരാള്‍ ഈലോകത്ത് എവിടെയെങ്കിലും കാണും
അവളെ നീ കണ്ടെത്തും
അപ്പോള്‍ അണച്ചുപിടിച്ചു.....
ആദ്യം പിന്‍ കഴുത്തില്‍......
പിന്നെ കണ്ണുകളില്‍.....
അതുനട്ക്കും എന്ന് ആശംസിക്കുന്നു കൂട്ടുകാരാ"
കുറച്ചു ദിവസങ്ങള്‍ക്കുശേഷം
വായനശാലയുടെ ഇടനാഴിയില്‍
"എന്താണ് ഒരു ബുജി ലുക്ക്,"അയാള്‍ ചോദിച്ചു
jeense, അയഞ്ഞ കുര്‍ത്ത..
"ചുമ്മാതേ നടക്കനിറങ്ങിയതാണ് കൂട്ടുകാരാ
വെറുതെ ആരുടേയും ശ്രദ്ധ വേണ്ട എന്ന് കരുതി,ഈ വേഷം"
ഒരുനിമിഷം..
അയാള്‍ അവളെ അണച്ചുപിടിച്ചു
ആദ്യം പിന്‍ കഴുത്തില്‍ ....
പിന്നെ കണ്ണുകളില്‍...
ചെവിയില്‍ ഒരു മര്‍മരം
" ആ മറ്റൊരാള്‍
അത് , അത്
നീ, നീ , ആയിരുന്നു"
No comments:
Post a Comment