Saturday, 22 August 2015

ചില  പെണ്ണനുഭവങ്ങള്‍(5)

പുലരിയുടെരാഗം,ഭൂപാളമാണോ ആവോ?

പുലരിയുടെരാഗം,
ഭൂപാളമാണോ ആവോ?

അവള്‍പുലരി നന്നായി ആസ്വദിച്ചു കൊണ്ട്
മേല്ലെനടന്നു 
 എവിടെയോ പാല  പൂത്തിരിക്കുന്നു
 മനസ്സിനെ ,
ശരിരത്തിനെ
 ആകെ തരളിതമാക്കുന്ന
ആ ഗന്ധം
 അവള്‍ പാലമരച്ചുവട്ടില്‍ എത്തി
ഒരു  കുടുന്ന പൂക്കള്‍ ശേഖരിച്ചു 
ആ സുഗന്ധം ആവോളം ആസ്വദിച്ചു
ഒരു ഗന്ധര്‍വ ലോകത്ത് എത്തിയത്  പോലെ
 ഭൂപാളരാഗത്തിന്റെ സൗന്ദര്യംപോലെ
       അപ്പോഴാണ്.
അയാള്‍   നടന്നെത്തിയത്‌
 ഗന്ധര്‍വ ലോകത്ത് നില്‍ക്കുന്ന
അവളെ
 ആ കണ്ണുകളിലേക്ക്...
അതിന്‍റെ ആഴങ്ങളിലേക്ക്...
അയാള്‍ നോക്കിനിന്നു
നിമിഷങ്ങളോളം
പാലാപ്പുക്കള്‍
 അയാള്‍ കൈയ്യില്‍വാങ്ങി
ഒരു സ്വപ്നലോകത്തെന്നപോലെ
 നടന്നകന്നു
പാലമരം  പലവുരി പൂത്തു
 അവളെതേടി
ആ സന്ദേശം
"മനസ്സിലിപ്പോഴും
 ആ പാലപ്പുവിന്‍റെ  ഗന്ധം
ആ ഗന്ധത്തിന്റെ ഉന്മാദത്തില്‍
ആ കണ്ണുകളില്‍
ഞാന്‍ ആഴ്ന്നുപോയി
മറ്റൊരു ഭൂപാളമയി"

മായാവിജയാ

1 comment:

  1. പാലപ്പൂവിന് പ്രണയത്തിന്‍െറയും, ഉന്‍മാദത്തിന്‍െറയും ഗന്ധമുണ്ട്..

    ReplyDelete